'കാറിലിരുന്ന് കരയുക മാത്രമാണ് ബാലാജി ചെയ്തത്, സൂര്യയാണ് 'കറുപ്പ്' തിയറ്ററുകളിലെത്തിക്കാൻ സഹായിച്ചത്'; സംവിധായകനെതിരെ വിതരണക്കാർ

എന്നിട്ടിപ്പോൾ വിജയത്തിന്റെ ക്രെഡിറ്റ് ബാലാജി അടിച്ചുമാറ്റുകയാണെന്നും സുബ്രഹ്മണ്യം ആരോപിച്ചു.

RJ Balaji, Karuppu, Tiruppur Subramaniam
RJ Balaji, Karuppu, Tiruppur Subramaniamവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :13 ജൂൺ 2026, 12:40 pm IST

അടുത്ത കാലത്തായി ബോക്സ് ഓഫീസിൽ അത്ര നല്ല കാലമല്ലാതിരുന്ന സൂര്യയ്ക്ക് ഒരു ആശ്വാസമായെത്തിയ ചിത്രമായിരുന്നു 'കറുപ്പ്'. മെയ് 14ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാമ്പത്തിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് വൈകി.

ഇതിനിടയിൽ കാറിലിരുന്ന പൊട്ടിക്കരഞ്ഞ് കൊണ്ട് സംവിധായകൻ ആർജെ ബാലാജി വിഡിയോ ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് ബാലാജിക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ഫിനാൻഷ്യറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യം.

കറുപ്പിൽ താൻ നിക്ഷേപിച്ച തുകയുടെ പകുതി മാത്രമാണ് ലഭിച്ചതെന്നും സിനിമ വിജയിച്ചതിന്റെ ക്രെഡിറ്റ് ബാലാജി ഒറ്റയ്ക്ക് എടുക്കുകയാണെന്നും സുബ്രഹ്മണ്യം ആരോപിച്ചു. റിലീസ് വൈകിയതിൽ ഇടപെട്ടത് സൂര്യ മാത്രം ആണെന്നും സുബ്രഹ്മണ്യം വെളിപ്പെടുത്തി. റിലീസ് വൈകുന്ന സാഹചര്യത്തിൽ മറ്റുള്ളവർക്കൊപ്പം സംവിധായകനും പ്രശ്നങ്ങളിൽ ഇടപെടണം.

എന്നാൽ ബാലാജി കാറിൽ ഇരുന്ന് കരഞ്ഞ് മെഴുകി വിഡിയോ എടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൂര്യ മാത്രമാണ് പ്രശ്നം പരിഹരിക്കാൻ മുന്നിട്ട് നിന്നത്. എന്നിട്ടിപ്പോൾ വിജയത്തിന്റെ ക്രെഡിറ്റ് ബാലാജി അടിച്ചുമാറ്റുകയാണെന്നും സുബ്രഹ്മണ്യം ആരോപിച്ചു.

ആ​ഗോളതലത്തിൽ 340 കോടിയിലധികം കറുപ്പ് കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടർ. അനഘ രവി, ഇന്ദ്രൻസ്, തൃഷ, സ്വാസിക തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രത്തിൽ ബാലാജിയും പ്രതിനായക വേഷത്തിൽ എത്തിയിരുന്നു. നിലവിൽ തിയറ്റർ റൺ അവസാനിപ്പിച്ച ചിത്രം ഒടിടിയിൽ റിലീസായി കഴിഞ്ഞു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങിന് എത്തിയിരിക്കുന്നത്.

News Now

Summary

Tiruppur Subramaniam against RJ Balaji.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics