ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നാണ് താരത്തിന്റെ ബം​ഗീ ജംപ്

ടൊവിനോ ബം​ഗീ ജംപിങ് നടത്തുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST

News Now

സാഹസികതയിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് ടൊവിനോ തോമസ്. കഴിഞ്ഞ ദിവസമാണ് താരം സോഷ്യൽ മീഡിയയിൽ സിംഹത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ചത്. ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ബം​ഗീ ജംപിങ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ ചെറിയ ചാട്ടമൊന്നുമല്ല ടൊവിനോ നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നാണ് താരത്തിന്റെ ബം​ഗീ ജംപ്. 

വിക്ടോറിയ വെള്ളച്ചാട്ടമുള്ള ആഫ്രിക്കയിലെ നാലാമത്തെ വലിയ നദിയായ സാംബെസി നദിക്ക് കുറുകെയുള്ള 'ഹിസ്റ്റോറിക് പാല'ത്തില്‍ നിന്നാണ് ടൊവിനോ ബം​ഗീ ജംപിങ് നടത്തിയത്. താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. "ഓരോ ഉയര്‍ച്ചയും വീഴ്ചയില്‍ നിന്നാണ് തുടങ്ങുന്നത്. ഇവിടെ ഞാന്‍ വീഴ്ചകളെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ്, എന്നെങ്കിലും ഒരിക്കല്‍ പറക്കാന്‍വേണ്ടി" എന്നാണ് താരം കുറിച്ചത്. സിംബാബ്‌വേ നിന്ന് ചാടി സാംബിയയില്‍ എത്തിയെന്നാണ് താരം പറയുന്നത്. 

കൈയിൽ ക്യാമറയുമായിട്ടായിരുന്നു ചാട്ടം. അത്ര ഉയരത്തിൽ നിന്ന് ചാടിയതിന്റെ ആശങ്കകളൊന്നും താരത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. ചിരിയോടെ ബം​ഗീ ജംപിങ് ആസ്വദിക്കുന്ന ടൊവിനോയെയാണ് വിഡിയോയിൽ കണ്ടത്. എന്തായാലും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ശരിക്ക് മിന്നൽ അടിച്ചോ എന്നായിരുന്നു ചില ആരാധകരുടെ കമന്റ്. 

ദക്ഷിണാഫ്രിക്കയിൽ കുടുംബത്തിനൊപ്പം അവധി ആസ്വദിക്കുകയാണ് താരമിപ്പോൾ. ബോട്‌സ്വാനയില്‍ സഫാരിക്കിടെയാണ് സിംഹത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates