ഇത് സൗബിന് പിറന്നാൾ സമ്മാനം; പറവയിലെ ക്ലൈമാക്‌സ് രംഗം പുനരാവിഷ്കരിച്ചു, വിഡിയോ 

യഥാർത്ഥ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത മട്ടാഞ്ചേരി തോപ്പുംപടി ഹാർബറിന് സമീപമാണ് റീക്രിയേഷൻ രംഗങ്ങളും ചിത്രീകരിച്ചത്

വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പറവയിലെ ക്ലൈമാക്‌സ് രംഗം പുനരാവിഷ്കരിച്ച് ചെയ്ത് ഒരുകൂട്ടം യുവാക്കൾ. താരത്തിനുള്ള പിറന്നാൾ സമ്മാനമായി ഒറ്റ ദിവസം കൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്ത് ഒരുക്കിയത്. സിനിമയിലെ യഥാർത്ഥ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്ത മട്ടാഞ്ചേരി തോപ്പുംപടി ഹാർബറിന് സമീപത്തു തന്നെയാണ് റീക്രിയേഷൻ രംഗങ്ങളും ചിത്രീകരിച്ചത്.

ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. അനുരൂപ്, റോഷൻ എന്നിവരുടേതാണ് കൺസെപ്റ്റ്. ഇവർക്കൊപ്പം സുഹൃത്തുക്കളായ അനൂപ് ശാന്തകുമാർ, അതുൽ ചന്ദ്രൻ, ഡിസ്‌മോൻ കെ, ദിഷി ഇമ്മാനുവൽ, ആന്റണി, ക്രിസ്റ്റി കുര്യാക്കോസ്, ജിതിൻ ജോർജ്, ധനേഷ് മുരളി, നിഖിൽ ജോൺസൺ, സജിൽ സജിത്ത്, ശ്രീജിത്ത് സന്തോഷ്, ഷെഫിൻ അബ്ദുൽ, സനൂപ് ദേവസ്സി, അജയ് കുമാർ, പ്രദീഷ് സുമിത്ത് എന്നിവരാണ് രം​ഗങ്ങളിൽ അണിനിരന്നത്. 

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now