
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2 റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം പ്രമോഷൻ ചടങ്ങുകളുമായി തിരക്കിലാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ട്വിറ്ററിൽ പേര് മാറ്റി പണി വാങ്ങിയിരിക്കുകയാണ് താരങ്ങളായ തൃഷ കൃഷ്ണയും ജയം രവിയും. പേര് മാറ്റിയതോടെ ഇരുവരുടേയും വെരിഫിക്കേഷൻ നഷ്ടപ്പെടുകയായിരുന്നു.
ഇരുവരും ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരായ കുന്ദവൈ എന്നും അരുണ്‍മൊഴി വര്‍മന്‍ എന്നുമാണ് ട്വിറ്ററില്‍ പേര് മാറ്റിയത്. ഇതോടെയാണ് ബ്ലൂ ടിക്ക് നഷ്ടമായത്. പ്രമോഷൻ ചടങ്ങിനിടെയാണ് ട്വിറ്ററിന്റെ വെരിഫിക്കേഷൻ നഷ്ടപ്പെട്ട വിവരം താരങ്ങൾ പറഞ്ഞത്. ഫിലിം പ്രമോഷന്റെ ഭാഗമായി ചിത്രത്തിൽ അഭിനയിച്ച എല്ലാ താരങ്ങളും പേര് മാറ്റിയിരുന്നു. അങ്ങനെ ട്വിറ്ററിലെ പേര് മാറ്റിയതാണ് പണിയായത്. വെരിഫിക്കേഷൻ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തന്റെ ടീമെന്ന് തൃഷ വ്യക്തമാക്കി.
ഇലോൺ മസ്ക് എത്തിയതിനുശേഷം ട്വിറ്ററിന്റെ പോളിസിയിലുണ്ടായ മാറ്റമാണ് വെരിഫിക്കേഷൻ നഷ്ടപ്പെടാൻ കാരണമായത്. ഇപ്പോൾ പണം കൊടുത്ത് വെരിഫിക്കേഷൻ നേടാനാകും. താരങ്ങൾ യൂസർനെയിം മാറ്റിയതാകാം ബ്ലൂ ടിക് നഷ്ടപ്പെടാൻ കാരണമായത് എന്നാണ് കരുതുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗം റിലീസ് ചെയ്തപ്പോഴും താരങ്ങള്‍ ട്വിറ്ററിലെ പേര് മാറ്റിയിരുന്നുവെങ്കിലും 'ബ്ലൂ ടിക്' ട്വിറ്റര്‍ നീക്കം ചെയ്തിരുന്നില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



