'പ്രണയം വിളിച്ച് പറയാനുള്ളതാണ്'; അതേ സാരിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി തൃഷ

കുടുംബത്തിന്റെ അസാന്നിധ്യവും തൃഷയുടെ സാന്നിധ്യവും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു

Vijay, Trisha
Vijay, Trisha
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :11 മേയ് 2026, 11:46 am IST

തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഏടിന് തുടക്കമിട്ട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സിനിമയേക്കാള്‍ വലിയ സിനിമാറ്റിക് മൊമന്റുകള്‍ക്കാണ് വഴിയൊരുക്കിയത്.

വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അക്വാ ബ്ലു സാരിയണിഞ്ഞ് എത്തിയ തൃഷയെ വന്‍ കരഘോഷത്തോടെയാണ് സദസ് വരവേറ്റത്. വിജയ്‌യുടെ അമ്മയും ബന്ധുക്കളും തൃഷയെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിടുകയും ചെയ്തു. ഈ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

അതേസമയം സത്യപ്രതിജ്ഞയ്ക്ക് വിജയ്‌യുടെ ഭാര്യയും മക്കളും വന്നിരുന്നില്ല. കുടുംബത്തിന്റെ അസാന്നിധ്യവും തൃഷയുടെ സാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വിജയ്-സംഗീത ദാമ്പത്യം തകരാന്‍ കാരണം തൃഷയുമായുള്ള അടുപ്പമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് തൃഷ.

സത്യപ്രതിജ്ഞയ്ക്ക് വന്നപ്പോള്‍ ധരിച്ചിരുന്ന അതേ സാരിയിലുള്ള തന്റെ ചിത്രങ്ങള് പങ്കുവച്ചു കൊണ്ടാണ് തൃഷയുടെ മറുപടി. 'ദ ലവ് ഈസ് ഓള്‍വെയ്‌സ് ലൗഡര്‍ ( പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്)' എന്ന അടിക്കുറിപ്പോടെയാണ് തൃഷ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി സിനിമാ ലോകവും ആരാധകരുമെല്ലാം ഓടിയെത്തിയുകയാണ്. വിജയ് തന്നൊണ് മിക്ക കമന്റിലേയും ചര്‍ച്ചാ വിഷയമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന ദിവസം രാവിലെ തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ടിവികെയുടെ കൊടിയുടെ നിറമുള്ള സാരി ധരിച്ചായിരുന്നു തൃഷയുടെ ക്ഷേത്ര സന്ദര്‍ശനം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാനായി തൃഷ താരത്തിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു.

News Now

Summary

Trisha gives reply to criticism against attending Vijay's swearing-in. Says love should be louder. Wears the same saree in the shared photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics