തണുപ്പ് സഹിക്കാനാകാതെ കാറിനുള്ളിൽ പുതച്ച് മൂടി തൃഷ; 'വിടാമുയർച്ചി' ബിടിഎസ് ചിത്രങ്ങളുമായി നടി

രണ്ടാം ദിനത്തില്‍ ആഭ്യന്തര കളക്ഷന്‍ 8.75 കോടി മാത്രമാണ് വിടാമുയർച്ചി നേടിയത്.

Trisha
തൃഷSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :8 February 2025, 12:57 pm IST

അജിത് - മഗിഴ് തിരുമേനി കൂട്ടുകെട്ടിലെത്തിയ വിടാമുയർച്ചി കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ബിടിഎസ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് തൃഷ. എക്സിലൂടെയാണ് തൃഷ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അസർബൈജാനിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

തണുപ്പ് സഹിക്കാനാകാതെ കാറിനുള്ളിൽ പുതച്ച് മൂടിയിരിക്കുന്ന ചിത്രവും തൃഷ പങ്കുവച്ചിട്ടുണ്ട്. കാരവനിൽ അജിത്തിനൊപ്പമുള്ള ചിത്രവും തൃഷ പങ്കുവച്ചിട്ടുണ്ട്. വിടാമുയർച്ചി ടീമിന് നന്ദിയും തൃഷ വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. അതേസമയം ആദ്യ ദിനം തിയറ്ററുകളിൽ ചലനമുണ്ടാക്കിയെങ്കിലും രണ്ടാം ദിവസത്തിൽ വലിയ കുതിപ്പൊന്നും ചിത്രത്തിന് നടത്താനായില്ല.

രണ്ടാം ദിനത്തിൽ ചിത്രത്തിന്റെ കളക്ഷൻ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആദ്യ ദിനത്തില്‍ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 22 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. രണ്ടാം ദിനത്തില്‍ ആഭ്യന്തര കളക്ഷന്‍ 8.75 കോടി മാത്രമാണ് ചിത്രം നേടിയത്. അജിത്തിനും തൃഷയ്ക്കുമൊപ്പം അർജുൻ സർജ, റെ‍ജീന കസാൻഡ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. 1997 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ വമ്പന്‍ പ്രീ റിലീസ് ബുക്കിങും ചിത്രത്തിന് ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now