
തമിഴകം പിടിച്ച് വിജയ്; ആഘോഷിക്കാന്‍ താരത്തിന്റെ വീട്ടിലേക്ക് ഓടിയെത്തി തൃഷ, വിഡിയോ
നേരത്തെ തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു

തമിഴ്നാട് തെരഞ്ഞെടുപ്പില്‍ വിജയ് ചരിത്ര വിജയമുറപ്പിച്ച് മുന്നേറുകയാണ്. ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ വിജയ്യുടെ വീട്ടിലേക്ക് നടി തൃഷയുമെത്തി. തൃഷയുടെ പിറന്നാള്‍ ദിവസം കൂടിയാണ് ഇന്ന് എന്നതും ശ്രദ്ധേയമാണ്. വിജയ്യുടെ പനയൂരിലെ വീട്ടിലേക്കാണ് തൃഷയെത്തിയത്. നേരത്തെ തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് തൃഷ വിജയ്യുടെ വീട്ടിലേക്ക് എത്തിയത്.
വിജയ്യുടെ പേരിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വലിയ ചര്‍ച്ചയായി മാറിയ പേരാണ് തൃഷയുടേത്. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനിടെ തൃഷ ധരിച്ച ഷോളിന്റെ നിറവും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ടിവികെ പാര്‍ട്ടിയുടെ കൊടിയുടെ നിറത്തോട് സാമ്യതയുള്ള ഷോളായിരുന്നു തൃഷ ധരിച്ചത്.
WHAT TO READ NEXT
'അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്': ഹരീഷ് പേരടി
നേരത്തെ ഏപ്രില്‍ 23ന് വോട്ടെടുപ്പിന് ശേഷം തൃഷ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. വോട്ട് ചെയ്തതിന്റെ മഷിയടയാളമുള്ള വിരലിന്റെ ചിത്രം വിജയ് നായകനായ ഗില്ലി സിനിമയിലെ സിനിമയുടെ പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവെക്കുകയായിരുന്നു തൃഷ. നേരത്തെ വിജയ്സംഗീത വിവാഹ മോചനത്തിന് കാരണം തൃഷയുമായുള്ള നടന്റെ ബന്ധമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ തമിഴ്നാട്ടില്‍ 110 മണ്ഡലങ്ങളിലാണ് വിജയ് നയിക്കുന്ന ടിവികെ മുന്നേറുന്നത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ് ടിവികെ. ഭരണത്തിലിരുന്ന ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെട്ടപ്പോള്‍ 62 സീറ്റുകളില്‍ മുന്നേറ്റം നടത്തി എഐഎഡിഎംകെ രണ്ടാമതുണ്ട്. അതേസമയം രണ്ടിടത്താണ് വിജയ് മത്സരിക്കുന്നത്. തിരിച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും. രണ്ടിടത്തും വിജയ്ത്ത് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Trisha visits Vijay at his residence as his party TVK makes historic win in Tamilnadu election.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്

സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വിജയ്യുടെ അന്തസ്സ് കാറ്റിൽപ്പറന്നു; ലജ്ജയില്ലാതെ മുൻനിരയിൽ നടിയെ ഇരുത്തി സല്യൂട്ടുകൾ കൈമാറി: ആഞ്ഞടിച്ച് ഡിഎംകെ

