മദ്യലഹരിയില്‍ കടന്നു പിടിച്ചു, പരാതിയുമായി യുവതി; സീരിയല്‍ നടന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ പ്രചീന്‍ ചൗഹാന്‍ അറസ്റ്റില്‍

പ്രചീന്‍ ചൗഹാന്‍/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

മദ്യലഹരിയിലെ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ പ്രചീന്‍ ചൗഹാന്‍ അറസ്റ്റില്‍. കസൗടീ സിന്ദഗീ കേ എന്ന സീരിയലിലെ സുബ്രതോ ബസു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

പരാതിയുമായി പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് കുരര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പ്രകാശ് വേലെ പറഞ്ഞു. മദ്യലഹരിയില്‍ തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു എന്നാണ് പ്രചീന് എതിരെയുള്ള യുവതിയുടെ പരാതി. ഇയാളെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രചീനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

നിരവധി ടിവി സീരിയലില്‍ അഭിനയിച്ചിട്ടുള്ള നടനാണ് പ്രചീന്‍ ചൗഹാന്‍. ക്യൂന്‍ ഹോത ഹേ പ്രാര്‍, ക്യാ ഹഡ്‌സാ ക്യാ ഹഖീഖത്, സിന്ദൂര്‍ തേരെ നാം കാ, യേ ഹേ ആഷിഖി തുടങ്ങിയവയാണ് പ്രചീന്‍ അഭിനയിച്ച സീരിയലുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now