'ആര്‍ഡിഎക്സ് ഗംഭീരം'; ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമെന്ന് ഉദയനിധി സ്റ്റാലിന് , നന്ദി കുറിച്ച് താരങ്ങള്‍
ഉദയനിധി സ്റ്റാലിന് നന്ദി പറഞ്ഞുകൊണ്ട് ആന്റണി വര്‍ഗീസും നീരജ് മാധവും ഷെയിന്‍ നിഗവും എത്തി

ഓണത്തിന് തിയറ്ററുകള്‍ നിറയ്ക്കുന്നത് ആര്‍ഡിഎക്സ് ആണ്. ഷെയിന്‍ നിഗവും ആന്റണി വര്‍ഗീസും നീരജ് മാധവും ഒന്നിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ടും നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം എന്നാണ് താരം കുറിച്ചത്.
മലയാളം ചിത്രം ആര്‍ഡിഎക്സ്, അതിഗംഭീരം. ഇന്ത്യയിലെ മികച്ച അയോധന കല/ ആക്ഷന്‍ ചിത്രം. തിയറ്ററില്‍ പോയി കാണൂ, ഈ സിനിമയെ പിന്തുണയ്ക്കൂ. ആശംസകള്‍ ആര്‍ഡിഎക്സ് ടീം.- ഉദയനിധി മാരന് എക്സില്‍ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി എത്തുന്നത്. തമിഴ്നാട്ടിലെ ചില സ്ഥലങ്ങളില്‍ ചിത്രം ഇല്ല എന്ന് പരാതി ഉന്നയിക്കുന്നവരുമുണ്ട്. പിന്നാലെ ഉദയനിധി സ്റ്റാലിന് നന്ദി പറഞ്ഞുകൊണ്ട് ആന്റണി വര്‍ഗീസും നീരജ് മാധവും ഷെയിന്‍ നിഗവും എത്തി.
#RDX Malayalam movie ! Just WOW! Best martial arts/action film in India ! Go watch it in big screen and support this film ! congrats RDX team !
â Udhay (@Udhaystalin) August 29, 2023
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ് ഓണം റിലീസായാണ് തിയറ്ററിൽ എത്തിയത്. വമ്പൻ താരചിത്രങ്ങൾക്കൊപ്പമാണ് തിയറ്ററിൽ എത്തിയതെങ്കിലും ആർഡിഎക്സ് ഓണം കീഴടക്കി എന്നു തന്നെ പറയാം. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിക്കുന്നത്. വൻ ആക്ഷനുമായി എത്തിയ ചിത്രം ബോക്സ് ഓഫിസ് കീഴടക്കുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


