ആക്ഷൻ ക്രൈം ത്രില്ലറാണ് ചിത്രം

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:57 am IST

News Now

രവി തേജയെ നായകനായെത്തുന്ന രമേശ് വർമ്മ ചിത്രം ഖിലാഡിയുടെ ട്രെയ്‍ലർ പുറത്തുവിട്ടു. ഉണ്ണി മുകുന്ദനും ചിത്രത്തിൽ  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആക്ഷൻ ക്രൈം ത്രില്ലറാണ് ചിത്രം. 'രാമകൃഷ്ണ' എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മീനാക്ഷി ചൗധരിയും ഡിംപിൾ ഹയതിയുമാണ് നായികമാർ. തെലുങ്കിനു പുറമെ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്.

നികിതിൻ ധീർ, സച്ചിൻ ഖഡേക്കർ, മുകേഷ് റിഷി, മുരളി ശർമ്മ, വെണ്ണെല കിഷോർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് വാസുദേവും ജി കെ വിഷ്‍ണുവുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എ സ്റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കോനേരു, രമേശ് വർമ പെൻമസ്ത എന്നിവർ ചേർന്നാണ് നിർമാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Malayalam Film News | Read Latest Cinema News, Film News - Samakalika Malayalam