ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

Get Set Baby
ഗെറ്റ് സെറ്റ് ബേബിSource by : Facebook
Last Updated :1 July 2024, 2:30 pm IST

News Now

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി ചിത്രത്തിലെത്തുക. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

സാമൂഹിക പ്രസക്തിയുള്ള ചിത്രം ഫാമിലി എൻ്റർടെയ്നറായാണ് ഒരുങ്ങുന്നത്. നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു. നിഖില വിമലാണ് ചിത്രത്തിലെ നായിക. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ എൽഎൽപിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമ്മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. അർജു ബെൻ ആണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. സുനിൽ കെ ജോർജ് ആണ്പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം- സമീറാ സനീഷ്. ചീഫ് അസോസിയേറ്റ്- സുകു ദാമോദർ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates