
ഇന്ത്യ- പാക് മത്സരത്തിനിടെ സ്വർണ ഐ ഫോൺ നഷ്ടമായി, പരാതിയുമായി ഉർവശി റൗട്ടേല
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് 24 കാരറ്റ് സ്വർണത്തിന്റെ ഫോൺ നഷ്ടപ്പെട്ട വിവരം അറിയിച്ചത്

ഇന്നലെ നടന്ന ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരം കാണാൻ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഇപ്പോൾ തന്റെ സ്വർണ ഐഫോൺ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഉർവശി റൗട്ടേല.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് 24 കാരറ്റ് സ്വർണത്തിന്റെ ഫോൺ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി. ആര്‍ക്കെങ്കിലും ഫോണിനെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ ദയവായി സഹായിക്കണം. സഹായിക്കാന്‍ പറ്റുന്ന ആളുകളെ ടാഗ് ചെയ്യൂ.- എന്നാണ് ഉര്‍വശി കുറിച്ചത്.
Lost my 24 carat real gold i phone at Narendra Modi Stadium, Ahmedabad! If anyone comes across it, please help. Contact me ASAP! #LostPhone #AhmedabadStadium #HelpNeeded #indvspak@modistadium @ahmedabadpolice
â URVASHI RAUTELA (@UrvashiRautela) October 15, 2023
Tag someone who can help pic.twitter.com/2OsrSwBuba
പിന്നാലെ പ്രതികരണവുമായി അഹമ്മദാബാദ് പൊലീസ് രംഗത്തെത്തി. മൊബൈൽ ഫോണിന്റെ വിവരങ്ങൾ നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് താരം പൊലീസിൽ പരാതി നൽകി. പരാതിയുടെ പകർപ്പടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അതിനിടെ അകൻഷ രഞ്ജനും കമന്റുമായി എത്തി. ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ ഭാര്യയും നടിയുമായ അദിയ ഷെട്ടിയെയാണ് പോസ്റ്റിൽ ടാഗ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



