'സജിനായി ആദ്യം പരി​ഗണിച്ചത് മറ്റൊരു നടനെ, ദേവരാജിലേക്ക് വരുന്നത് ഷൂട്ടിന് കുറച്ചു ദിവസം മുൻപ്'; 'വാഴ 2' സംവിധായകൻ

സാഹചര്യങ്ങൾ കാരണം പ്രവാസിയാകേണ്ടി വന്ന സജിൻ എന്ന കഥാപാത്രമായാണ് ദേവരാജ് ചിത്രത്തിലെത്തിയത്.

Devaraj, Savin SA
Devaraj, Savin SAഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :8 ഏപ്രിൽ 2026, 5:13 pm IST

ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വാഴ 2 ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. സവിൻ സാ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിപിൻ ദാസ് ആണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവരാജും എത്തിയിരുന്നു.

സാഹചര്യങ്ങൾ കാരണം പ്രവാസിയാകേണ്ടി വന്ന സജിൻ എന്ന കഥാപാത്രമായാണ് ദേവരാജ് ചിത്രത്തിലെത്തിയത്. ഒരുപാട് ആളുകളുടെ നേർചിത്രം തന്നെയായിരുന്നു ദേവരാജ് അവതരിപ്പിച്ച ഈ കഥാപാത്രം. ഇപ്പോഴിതാ ദേവരാജിന് മുൻപ് ഈ കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചത് ​ഗണപതിയെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ സവിൻ സാ.

ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു ദിവസം മുൻപാണ് ദേവരാജിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നതെന്നും സമകാലിക മലയാളത്തോട് സവിൻ പറഞ്ഞു. 'ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു ദിവസം മുൻപായിരുന്നു ദേവരാജിനെ നമ്മൾ പിക്ക് ചെയ്തത്. ദേവരാജിന്റെ സ്ഥാനത്ത് ആദ്യം പരി​ഗണിച്ചത് ഗണപതിയെ ആയിരുന്നു.

അദ്ദേഹത്തിന്റെ ഡേറ്റ് ഇഷ്യൂ കാരണമാണ് മറ്റൊരു ഓപ്ഷനിലേക്ക് പോയത്. കുറച്ച് ലോങ് ഷെഡ്യൂൾ ആയിരുന്നു വാഴ 2 വിന്റേത്'.- സംവിധായകൻ പറഞ്ഞു. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ടീമായ യൂറീക്ക സ്റ്റോറീസിന്റെ സഹ സ്ഥാപകരിൽ ഒരാളാണ് ദേവരാജ്.

വാഴ 2വിലെ അദ്ദേഹത്തിന്റെ പെർഫോമൻസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതേസമയം ആറുദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ നിന്നും 91.46 കോടി രൂപയാണ് വാഴ 2 നേടിയത് എന്നാണ് പുറത്തുവരുന്ന വിവരം.

News Now

Summary

Cinema News: Vaazha 2 director Savin SA talks about Devaraj character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates