'സർജറി കഴിഞ്ഞു, കുറച്ചു നാളത്തെ വിശ്രമവും ഫിസിയോതെറാപ്പിയും വേണം'; വീണ നായർ

ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:58 am IST
Edited by :migrator

ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടി വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി. താരം തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. കുറച്ചുനാളത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും വീണ വ്യക്തമാക്കി. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനും താരം മറന്നില്ല. 

'എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു. സർജറി നല്ല രീതിയിൽ കഴിയുകയും, കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത് നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർത്ഥനയും ഈ സ്‌നേഹവും എന്നും കൂടെ ഉണ്ടാകണം', വീണ നായർ കുറിച്ചു. 

ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായർ. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനും ഒരേപോലെ ശ്രദ്ധേയയാണ് വീണ നായർ. എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now