തുനിവിന്റെ കളക്ഷൻ പൊട്ടിക്കാനായില്ല! വിടാമുയർച്ചി ആദ്യ ദിനം നേടിയത് എത്ര?; കണക്കുകൾ പുറത്ത്
ചിത്രത്തിന്റെ തമിഴ് പതിപ്പ് 21.5 കോടി കളക്ഷനാണ് നേടിയത്.

മഗിഴ് തിരുമേനി രചനയും സംവിധാനവും നിർവഹിച്ച് അജിത് നായകനായെത്തിയ വിടാമുയർച്ചി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 1997 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപ്പണിങ് കളക്ഷന്‍ സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ഇൻഡസ്ട്രി ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽകിന്റെ കണക്കനുസരിച്ച് റിലീസ് ദിവസം വിടാമുയർച്ചി ഇന്ത്യയിൽ നിന്ന് 22 കോടി രൂപ നേടി. ചിത്രത്തിന്റെ തമിഴ് പതിപ്പ് 21.5 കോടി കളക്ഷനാണ് നേടിയത്. ഇതോടെ ഈ വർഷം കോളിവുഡ് സിനിമകളിലെ മികച്ച ഓപ്പണിങ് വിടാമുയർച്ചിയുടെ പേരിലായിരിക്കുകയാണ്. അതേസമയം അജിത്തിന്റെ മുൻ ചിത്രമായ തുനിവ് റിലീസ് ദിവസം ഇന്ത്യയിൽ നിന്ന് 24.4 കോടി രൂപ നേടിയിരുന്നു.
ഇത് മറിക്കടക്കാൻ വിടാമുയർച്ചിയ്ക്ക് ആയില്ല എന്നതും ശ്രദ്ധേയമാണ്. വാരാന്ത്യത്തിൽ വിടാമുയർച്ചിയുടെ കളക്ഷനിൽ കുതിപ്പ് ഉണ്ടാകുമെന്നാണ് സാക്നിൽകിന്റെ വിലയിരുത്തൽ. അജിത് - അർജുൻ - തൃഷ കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ആക്ഷൻ സിനിമയെന്നതിനേക്കാളുപരി ചിത്രം മികച്ചൊരു ത്രില്ലർ ആണെന്നാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ച ആദ്യ പ്രതികരണങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Related News

'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ

മോശം പ്രതികരണമൊന്നും ബാധിച്ചില്ല! ആദ്യ ദിനം തന്നെ 100 കോടി കടന്ന് യഷിന്റെ 'ടോക്സിക്'; ഓപ്പണിങ് ഡേ കളക്ഷൻ പുറത്ത്
