'അന്ന് ശരിക്കും താലി കെട്ടി, ഞാന്‍ ഭയന്നുപോയി; അവള്‍ പക്ഷെ പേടിച്ചില്ല'; രശ്മികയെ താലികെട്ടിയതിനെപ്പറ്റി അന്ന് വിജയ് പറഞ്ഞത്

അന്ന് താനാകെ ഭയന്നു പോയിരുന്നുവെന്ന് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞിരുന്നു

Vijay Devarakonda and Rashmika Mandanna wedding
Vijay Devarakonda and Rashmika Mandanna weddingഎക്സ്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :27 ഫെബ്രുവരി 2026, 2:13 pm IST

ഏഴ് വര്‍ഷത്തെ നീണ്ട പ്രണയ കാലത്തിന് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ ഒന്നായത്. സോഷ്യല്‍ മീഡിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. രശ്മികയുടേയും വിജയിയുടേയും സന്തോഷത്തിന്റെ ഭാഗമാവുകയാണ് സിനിമാ ലോകവും ആരാധകരും.

2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന സിനിമയില്‍ അഭിനയിക്കവെയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി കണ്ടുമുട്ടുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി. ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ ജോഡിയായി മാറിയ ഇരുവരും ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. തങ്ങളുടെ പ്രണയം സ്വാകര്യമാക്കിവെക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും അതൊരു പരസ്യമായ രഹസ്യമായി മാറിയിട്ട് നാളുകളായി.

രശ്മികയും വിജയിയും വിവാഹിതരാകുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ഗീത ഗോവിന്ദത്തിലെ വിവാഹ രംഗവും കടന്നു വരുന്നുണ്ട്. ഇരുവരുടേയും കഥാപാത്രങ്ങള്‍ വിവാഹിതരാകുന്നിടത്താണ് ഗീത ഗോവിന്ദം അവസാനിക്കുന്നത്. ആരാധകരുടെ മനസ് നിറച്ച രംഗമാണെങ്കിലും, ഈ രംഗം ചിത്രീകരിക്കുമ്പോള്‍ താനാകെ ഭയന്നു പോയിരുന്നുവെന്ന് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞിരുന്നു.

''മണ്ഡപത്തില്‍ ചെന്നിരിക്കുന്നതിലൊന്നും കുഴപ്പമില്ല. പക്ഷെ ഞാന്‍ അവളുടെ കഴുത്തില്‍ താലിയില്‍ മൂന്ന് കെട്ടിടുന്ന രംഗമുണ്ട്. അത് എന്നെ ഭയപ്പെടുത്തി. വെറും ഷൂട്ടിങ് ആണെന്ന് അറിയാമായിരുന്നെങ്കിലും, എന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടി പട്ടു സാരിയൊക്കെ ധരിച്ചാണിരിക്കുന്നത്. ഞാനും പട്ട് വസ്ത്രം ധരിച്ചിരിക്കുന്നു. ശരിക്കുമൊരു കല്യാണം പോലെ തന്നെ ഉണ്ടായിരുന്നു. പൂക്കളടക്കം എല്ലാമുണ്ടായിരുന്നു. അവര്‍ എന്നോട് മൂന്ന് കെട്ടിടാന്‍ പറയുകയും ചെയ്തു'' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

''എന്താണ് ഈ സംഭവിക്കുന്നത്? എന്ന് ഞാന്‍ ഭയന്നു. ഇത് അസാധാരണമാണെന്ന് ഞാന്‍ നായികയോട് പറയുകയും ചെയ്തു. സ്‌ക്രീനിലെ അവളുടെ മൂന്നാമത്തെ കല്യാണമായിരുന്നു അത്. അതിനാല്‍ അവള്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല.'' എന്നും വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ ആ രംഗം ജീവിതത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ് ഇരുവരും.

News Now

Summary

Once Vijay Devarakonda said she got scared after marriying Rashmika Mandanna in a scene from Geetha Govindam. But She was not worried.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates