
നടൻ വിജയ് ദേവരകൊണ്ട ആശുപത്രിയിൽ
ആശുപത്രിയില്‍ കഴിയുന്ന വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കുടുംബവുമുണ്ട്.

ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും നടന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയില്‍ കഴിയുന്ന വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കുടുംബവുമുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിങ്ഡം എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചത്. ദേവരകൊണ്ട ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ഥി പ്രതിസന്ധിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
തുടക്കത്തില്‍ മെയ് 30 ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന 'കിങ്ഡം' പല കാരണങ്ങളാല്‍ വൈകുകയും റിലീസ് തീയതി ജൂലൈ നാലിലേക്കും പിന്നീട് ജൂലൈ 31ലേക്കും മാറ്റുകയായിരുന്നു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Actor Vijay Deverakonda has been hospitalised after he was diagnosed with dengue.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എല്ലാക്കാലവും നമുക്ക് ചെറുപ്പമായി ഇരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ആഘോഷിക്കണം; പക്ഷേ വിജയ്...'
'വെള്ളം കുടിക്കുന്നത് നിര്‍ത്തി, ദാഹിക്കുമ്പോള്‍ ഐസ് ക്യൂബ് നക്കും'; ആ സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എല്ലാം നല്കി, പക്ഷെ...!


