'ലിയോ', ബ്ലഡി സ്വീറ്റ്; വിജയ്- ലോകേഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു; ടീസർ

അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്

ലിയോ ടീസറിൽ നിന്ന്
Edited by :migrator
Last Updated :20 ജനുവരി 2024, 9:16 am IST

ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ലിയോ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ടീസറിനൊപ്പമാണ് പേര് പുറത്തുവിട്ടത്. 'ബ്ലഡി സ്വീറ്റ്' എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ഒക്ടോബർ 19ന് ചിത്രം റിലീസിന് എത്തും.

അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. 2.48 ദൈർഘ്യം വരുന്ന ടീസർ ആരംഭിക്കുന്നത് ചോക്ലേറ്റുണ്ടാക്കുന്ന രം​ഗത്തോടെയാണ്. ആക്ഷൻ ത്രില്ലറായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. എന്തായാലും ആരാധകർ ആവേശമാക്കുകയാണ് ടീസർ. റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ 21 ലക്ഷം പേരാണ് ടീസർ കണ്ടത്. 

മാസ്റ്ററിനുശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. തൃഷ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയും തൃഷയും 14 വര്‍ഷത്തിനു ശേഷമാണ് ഒരുമിക്കുന്നത്. സഞ്ജയ് ദത്ത്, മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, മിസ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്‍ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ഒടിടി ഭീമനായ നെറ്റ്ഫ്ലിക്‌സ് ഡിജിറ്റല്‍ റൈറ്റ്‌സും സ്വന്തമാക്കിയെന്നും നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ  പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now