ഇരട്ട വേഷത്തിലായിരിക്കും താരം എത്തുക എന്നും ട്രെയിലറിൽ സൂചനയുണ്ട്

VIJAY_LEO_TRAILER
Last Updated :20 January 2024, 9:26 am IST

News Now

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ട്രെയിലർ പുറത്ത്. വിജയ്‌യുടെ ​ഗംഭീര ആക്ഷൻ രം​ഗങ്ങളോടെയാണ് ചിത്രം എത്തുന്നത്. ഇരട്ട വേഷത്തിലായിരിക്കും താരം എത്തുക എന്നും ട്രെയിലറിൽ സൂചനയുണ്ട്. മലയാളി താരം മാത്യു തോമസിനേയും ട്രെയിലറിൽ കാണാം. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 

മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർഹിറ്റായ വിക്രമിനുശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിന് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സഞ്ജയ് ദത്താണ് വില്ലൻ റോളിൽ എത്തുക. കൂടാതെ അർജുൻ,  സർജ, ഗൗതം മേനോൻ, ​ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates