ധനുഷിന്റെ 'റൗഡി ബേബി'യെ തകർത്ത് വിജയ് യുടെ 'അറബിക് കുത്ത്'; 12 ദിവസത്തിൽ 10 കോടി കാഴ്ചക്കാർ

തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:58 am IST

വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് ​ഗാനം റിലീസായതു മുതൽ സോഷ്യൽ മീഡിയയിൽ തരം​ഗമാണ്. ഇപ്പോൾ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. 12 ദിവസത്തിലാണ് അറബിക് കുത്ത് 10 കോടി നേട്ടം കൈവരിച്ചത്. 

സൂപ്പർഹിറ്റായ ധനുഷ്–സായ് പല്ലവി താരജോടികളുടെ ‘റൗഡി ബേബി’യുടെ റെക്കോഡാണ് വിജയ് യുടെ ​ഗാനം തകർത്തത്. 17 ദിവസങ്ങൾ കൊണ്ടായിരുന്നു റൗഡി ബേബി 100 മില്യൻ കടന്നത്. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയഗാനം റിലീസായി മിനിറ്റുകൾക്കുള്ളിൽ തന്നെ പത്ത് ലക്ഷം കടന്നിരുന്നു. അറബിക് കുത്തിന്റെ ലിറിക് വിഡിയോയ്ക്കാണ് ഇത്ര വലിയ സ്വീകാര്യത ലഭിച്ചത്. നടൻ ശിവകാർത്തികേയൻ വരികൾക്ക് അനിരുദ്ധാണ് സം​ഗീതം ഒരുക്കിയത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചത്. 

യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റ​ഗ്രാമിലും അറബിക് കുത്ത് തരം​ഗമാണ്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന വിഡിയോ പങ്കുവച്ചത്. നെൽസൺ സംവിധാനം ചെയ്യുന്ന ബീസിറ്റിൽ പൂജ ഹെ​ഗ്ഡെയാണ് നായികയാവുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now