തങ്കലാന് രണ്ടാം ഭാഗം വരുന്നു: പ്രഖ്യാപനവുമായി വിക്രം, വിഡിയോ

ഹൈദരാബാദില്‍ വച്ച് ആരാധകര്‍ക്കായി നടത്തിയ താങ്ക് യു മീറ്റിലായിരുന്നു പ്രഖ്യാപനം

thangalaan
തങ്കലാന് രണ്ടാം ഭാഗം വരുന്നു
Edited by :Manju
Last Updated :17 ഓഗസ്റ്റ് 2024, 11:03 am IST

ചിയാന്‍ വിക്രം പ്രധാന കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ മികച്ച അഭിപ്രായം നേടി തിയറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിലെ വിക്രത്തിന്റെ പ്രകടനം സിനിമാപ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് വിക്രം. ഹൈദരാബാദില്‍ വച്ച് ആരാധകര്‍ക്കായി നടത്തിയ താങ്ക് യു മീറ്റിലായിരുന്നു പ്രഖ്യാപനം.

'രഞ്ജിത്ത് എന്നോട് ഇവിടെവച്ച് ഒരു കാര്യം പറയാന്‍ ആവശ്യപ്പെട്ടുണ്ട്. ജ്ഞാനവേലുവുമായും രഞ്ജിത്തുമായും ചർച്ച ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകാതെ നിങ്ങളിലെത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് ഇഷ്ടമുള്ളതു കൊണ്ടു മാത്രമല്ല നിങ്ങളിൽ നിന്നു ലഭിച്ച സ്നേഹം കാരണമാണ്. '- വിക്രം പറഞ്ഞു. വന്‍ ആവേശത്തോടെയാണ് ആരാധകര്‍ താരത്തിന്റെ പ്രഖ്യാപനം സ്വീകരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 15നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. വിക്രത്തിനൊപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 1850കളില്‍ നടക്കുന്ന കഥ സ്വര്‍ണ ഖനിയെ പശ്ചാത്തലമാക്കിയാണ് ഒരുങ്ങിയത്. ആദ്യ ദിവസം തന്നെ ചിത്രം 13.30 കോടിയാണ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now