'എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങള്', 'ഞെട്ടിക്കുന്ന' വിഡിയോയുമായി വിനയ് ഫോർട്ട്, കാരണം പറഞ്ഞ് നിമിഷ
അപ്പനെ തല്ലത്തരിപ്പണമാക്കുന്ന റോസ്ലിന് ആണ് വിഡിയോയില്‍
മഹേഷ് നാരായണന്റെ മാലിക്കാണ് ഇപ്പോള്‍ മലയാള സിനിമാപ്രേമികളുടെ പ്രധാന ചര്‍ച്ചാ വിഷയം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫഹദ് ഫാസിലിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, ദിലീഷ് പോത്തന് തുടങ്ങിയവരുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടി. ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങളും ആരാധകരുടെ മനം കവരുന്നുണ്ട്. ഇപ്പോള്‍ നിമിഷ സജയന്റെ രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് വിനയ് ഫോര്‍ട്ട്.
അപ്പനെ തല്ലത്തരിപ്പണമാക്കുന്ന റോസ്ലിന് ആണ് വിഡിയോയില്‍. 'എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം' എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ചിത്രത്തില്‍ നിമിഷയുടേയും വിനയ് ഫോര്‍ട്ടിന്റേയും അപ്പനായി എത്തിയത് മുരുഗനായിരുന്നു. മുരുഗനെ വയറില്‍ ഇടിക്കുന്ന നിമിഷയാണ് വിഡിയോയില്‍. വിസില്‍ അടിച്ചുകൊണ്ട് സമീപത്തു നില്ക്കുന്ന ദിനേശ് പ്രഭാകാറിനേയും വിഡിയോയില്‍ കാണാം.
വിഡിയോ പങ്കുവെച്ചതിന് പിന്നാലെ അപ്പന ഇടിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നിമിഷയും എത്തി. അലിക്കയെ കെട്ടണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അപ്പനെ ഇടിച്ചത് എന്നായിരുന്നു നിമിഷയുടെ കമന്റ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഇതിനു മുന്‍പും ലൊക്കേഷനിലെ രസകരമായ വിശേഷങ്ങള്‍ വിനയ് പങ്കുവെച്ചിരുന്നു. ഡേവിഡിന്റേയും റോസ്ലിന്റേയും കുടുംബ ഡാന്‍സും ഹിറ്റായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


