പ്രണവ് മോഹൻലാലും ധ്യാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തേക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷയും ഏറെയാണ്

നിവിൻ പോളിയും വിനീത് ശ്രീനിവാസനും പ്രണവും ധ്യാനും/ ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:52 pm IST

News Now

ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം. പ്രണവ് മോഹൻലാലും ധ്യാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തേക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷയും ഏറെയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. പ്രണവിനും ധ്യാനിനും നിവിൻ പോളിക്കുമൊപ്പമുള്ള ചിത്രമാണ് വിനീത് പോസ്റ്റ് ചെയ്തത്. 

വർഷങ്ങൾക്ക് ശേഷം എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഈ കോമ്പോ ഒന്നൊന്നര പൊളി പൊളിക്കും എന്നാണ് ആരാധരുടെ കമന്റ്. അജു വർ​ഗീസിനെ മിസ് ചെയ്യുന്നുണ്ടെന്നും കമന്റുകളുണ്ട്. 

വമ്പന്‍ താരനിരയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്നത്. പ്രണവിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നീരജ് മാധവ്, നീത പിള്ള തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മേരിലാന്‍സ് സിനിമാസാണ് നിര്‍മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates