'കല്യാണത്തിന് ആലീസാന്റിയുടെ വളവിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്ക് വണ്ടികയറ്റി വിട്ടത്'; വിനീത് ശ്രീനിവാസൻ

ഇന്നസെന്റിനെ അനുസ്‌മരിച്ച് വിനീത് ശ്രീനിവാസന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്

ഇന്നസെന്റ്, വിനീത് ശ്രീനിവാസൻ
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തിലുള്ള വേദനയിലാണ് സിനിമലോകം. അഞ്ച് പതിറ്റാണ്ടോളം മലയാളസിനിമ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സജീവമായിരുന്ന താരത്തിന് വിട ചൊല്ലി പ്രമുഖരടക്കം നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

പ്രിയ നടൻ ഇന്നസെന്റിനെ അനുസ്‌മരിച്ച് വിനീത് ശ്രീനിവാസൻ വൈകാരികമായി ഫെയ്‌സ്‌ബുക്കിൽ കുറിച്ച് വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുട്ടിക്കാലം മുതൽ തന്റെ അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരുത്തരായി അരങ്ങൊഴിയുകയാണെന്നും വിനീത് കുറിപ്പിൽ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്

എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്.

എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി  അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now