പൃഥ്വിരാജിനൊപ്പം ബേസിൽ; ചിരിപ്പിക്കാൻ വീണ്ടും വിപിൻ ദാസ് എത്തുന്നു; ​ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ

ജയ ജയ ജയ ജയ ഹേ സിനിമയുടെ വൻ വിജയത്തിനുശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണിത്

ബേസിൽ, പൃഥ്വിരാജ്, ​ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ/ ചിത്രം; ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:15 am IST

പൃഥ്വിരാജിനേയും ബേസിലിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ​ഗുരുവായൂരമ്പല നടയിൽ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയ ജയ ജയ ജയ ഹേ സിനിമയുടെ വൻ വിജയത്തിനുശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണിത്. ദീപു പ്രദീപാണ് രചന നിർവഹിക്കുന്നത്. 

ചിരി നിറഞ്ഞ 2023 ആശംസിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കേട്ടതു മുതല്‍ ചിന്തിക്കുമ്പോള്‍ തന്നെ എന്നെ ചിരിപ്പിക്കുന്ന കഥ. മള്‍ട്ടി ടാലന്റഡായ ബേസില്‍ ജോസഫിനൊപ്പം ഒന്നിക്കുന്നത്. ബ്ലോക് ബസ്റ്ററായ ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്നു. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് എഴുതുന്നു.- എന്ന കുറിപ്പിലാണ് പൃഥ്വിരാജ് പോസ്റ്റർ പുറത്തുവിട്ടത്. 

പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിൻ ഉടൻ ആരംഭിക്കും. സംവിധായകരായ പ്രജേഷ് സെൻ, മിഥുൻ മാനുവൽ തോമസ്, ഡിനോയ് പൗലോസ് എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now