നീല ലെഹങ്കയിൽ അതിസുന്ദരിയായി എസ്തർ; ചിത്രങ്ങൾ വൈറൽ

രാജകുമാരിയെപ്പോലെ സുന്ദരിയാണ് എസ്തർ

ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST

നീല ലെഹങ്കയിൽ അതിസുന്ദരിയായി എസ്തർ അനിലിന്റെ ഫോട്ടോഷൂട്ട്. സീക്വൻസ് വർക്കിലുള്ള നേവി ബ്ലൂ ലെഹങ്കയാണ് താരം അണിഞ്ഞത്. ഇതിനൊപ്പം വലിയ കമ്മലും മാതപട്ടിയുമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങളിൽ രാജകുമാരിയെപ്പോലെ സുന്ദരിയാണ് എസ്തർ. 

Story image

വൈറലായി ചിത്രങ്ങൾ

സരിൻ രാംദാസ് ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡിസൈനറും സ്റ്റൈലിസ്റ്റും അനാനിയ നസ്രിൻ. ഉണ്ണി പിഎസ് ആണ് മേക്കപ്പ്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് എസ്തറിന്റെ ചിത്രങ്ങൾ. ഇത് ആദ്യമായിട്ടല്ല എസ്തർ ​ഗ്ലാമറസ് ഫോട്ടോഷൂട്ടുമായെത്തി ആരാധകരെ അമ്പരപ്പിക്കുന്നത്. 

Story image
Story image

ബാലതാരമായാണ് എസ്തർ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി പ്രേക്ഷകരുടെ മനംകവര്‍ന്നിരുന്നു. മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് അഭിനയിച്ചത്.  ജാക്ക് ആൻഡ് ജില്ലാണ് എസ്തറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now