ഹനുമാനായി ഒഴിച്ചിട്ട സീറ്റില്‍ സിനിമ കാണാന്‍ വാനരനെത്തി;  ജയ് ശ്രീറാം വിളിച്ച് ആരാധകര്‍; വൈറല്‍ വീഡിയോ

പ്രഭാസിന്റെ ആരാധകര്‍ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

ആദിപുരുഷ് കാണാനെത്തിയ കുരങ്ങന്റെ വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

പ്രഭാസിന്റെ പുതിയ ചിത്രം 'ആദിപുരുഷ്' തിയറ്ററില്‍ എത്തുമ്പോള്‍ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടും എന്ന നിര്‍മാതാക്കളുടെ പ്രഖ്യാപനം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ്ദിനത്തില്‍ ആദ്യ ഷോയുടെ സമയത്ത് തിയറ്ററിലെത്തിയ ഒരു കുരങ്ങിന്റെ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രഭാസിന്റെ ആരാധകര്‍ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

തീയറ്ററില്‍ ജയ് ശ്രീരാം വിളികളുമായാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. അതേസമയം, 'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഹനുമാനുവേണ്ടി ഒഴിച്ചിട്ട സീറ്റുകളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി മുണ്ട് സീറ്റില്‍ വിരിച്ചിടുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. രാമായണമാണ് ചിത്രത്തിന്റെ പ്രമേയം. ഈ സിനിമ കാണാന്‍ ഹനുമാന്‍ ഉറപ്പായും എത്തുമെന്ന് വിശ്വാസമാണ് സീറ്റ് ഒഴിച്ചിടാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. 


500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.  അതിന്റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now