
News Now
ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

സൂപ്പർതാരം പ്രഭാസും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ആകാക്ഷയോടെ കാത്തിരിക്കുന്ന ആ ചിത്രത്തിൽ അഭിനയിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചാലോ? ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവർത്തകർ. വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന ഓഡിഷനിലൂടെയാണ് ചിത്രത്തിലേക്കുവേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കുക. .
ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസാണ് കാസ്റ്റിങ് കോൾ പുറത്തിറക്കിയത്. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്നമില്ലെന്നാണ് കാസ്റ്റിംഗ് കോളിൽ പറഞ്ഞിരിക്കുന്നത്. നിങ്ങൾ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തിൽ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. ഈ മാസം 15നാണ് കൊച്ചിയിൽ വച്ച് ഓഡിഷൻ നടക്കുക. കൂടാതെ ബാംഗ്ലൂർ, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡിഷൻ നടക്കുന്നുണ്ട്.
The camera is set! #ProjectK is coming to your state. If you are an actor, model, dancer, martial artist, or anyone who likes to perform, come, be the Face of the Future.
â Vyjayanthi Movies (@VyjayanthiFilms) September 6, 2021
Mail us your profile to audition.
#Prabhas @SrBachchan @deepikapadukone @nagashwin7 @VyjayanthiFilms pic.twitter.com/T1RX7b3Etl
'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപികയുടെ തെന്നിന്ത്യൻ അരങ്ങേറ്റ ചിത്രമാണിത്. സയൻസ് ഫിക്ഷൻ എന്റർടെയ്നറാകും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


