ചുവന്ന തണ്ണീർമത്തൻ കണ്ടപ്പോഴുള്ള താരത്തിന്റെ സന്തോഷവും ആരാധകരുടെ മനം കീഴടക്കുന്നതാണ്

തണ്ണീർ മത്തൻ വിളവെടുക്കുന്ന അനു സിത്താര/ ഇൻസ്റ്റ​ഗ്രാം വിഡിയോ
Last Updated :20 January 2024, 8:34 am IST

News Now

വീട്ടിലെ കൃഷിയിടത്തിൽ വിളഞ്ഞ തണ്ണീർമത്തൻ വിളവെടുത്ത് അനുസിത്താര. താരം തന്നെയാണ് വിളവെടുപ്പിന്റെ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. പ്ലാസിറ്റിക് കവറിൽ പൊതിഞ്ഞിട്ടിരിക്കുകയായിരുന്ന തണ്ണിമത്തൻ ചെടിയിൽ നിന്ന് മുറിച്ചെടുത്ത് അടുക്കളയിലേക്ക് കൊണ്ടുവന്നു. തുടർന്ന് മുറിച്ച് രുചിനോക്കുന്നതും കാണാം. ചുവന്ന തണ്ണീർമത്തൻ കണ്ടപ്പോഴുള്ള താരത്തിന്റെ സന്തോഷവും ആരാധകരുടെ മനം കീഴടക്കുന്നതാണ്. 

വലിയ തണ്ണീർമത്തനാണ് താരത്തിന്റെ വീട്ടിലുണ്ടായത്. വീടിന്റെ പുറകു വശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കടയിൽ നിന്നു മേടിച്ച  തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നടി മുമ്പ് പറഞ്ഞിരുന്നു. വിളവെടുപ്പ് വിഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് താരത്തിന്റെ കൃഷിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

കൂടാതെ നിരവധി താരങ്ങളും കമന്റുമായി എത്തി. ‘എനിക്കും വേണം അനു ചേച്ചി’ എന്നാണ് നടി പ്രാചിയുടെ കമന്റ്. ‘ഇങ്ങോട്ടേക്ക് വരൂ’ എന്നാണ് താരം മറുപടി നൽകിയത്. നടിയുടെ വീട്ടിൽ വിപുലമായ രീതിയിലുള്ള ഓർഗാനിക് കൃഷി നടത്തുന്നുണ്ട്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്.നിലക്കട, ചീര, പയര്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates