'മരത്തിനു മുകളിൽവച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത്', പ്രണയനിമിഷത്തേക്കുറിച്ച് മൈഥിലി; താരസമ്പന്നമായി വിരുന്ന്

ലവ് കം അറേഞ്ച്ഡ് മാരേജാണെന്ന് പറയുകയാണ് മൈഥിലി

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:01 am IST

ഇന്നലെ ​ഗുരുവായൂരിൽ വച്ചാണ് നടി മൈഥിലി വിവാഹിതയാവുന്നത്. ആർട്ടിടെക്റ്റ് ആയ സമ്പത്ത് ആയിരുന്നു വരൻ. തങ്ങളുടേയും ലവ് കം അറേഞ്ച്ഡ് മാരേജാണെന്ന് പറയുകയാണ് മൈഥിലി. ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ചും താരം പറഞ്ഞു. 

മരത്തിനു മുകളിൽ വച്ചാണ് ആദ്യമായി കണ്ടതെന്നാണ് മൈഥിലി പറഞ്ഞത്. വിവാഹശേഷം മാധ്യമങ്ങളോടാണ് പ്രണയനിമിഷത്തെക്കുറിച്ച് താരം മനസു തുറന്നത്. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തു വരുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമാകുകയായിരുന്നു. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് മാരിയേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞു. 

​ഗുരുവായൂരിൽ താലുകെട്ട് നടത്തിയതിനു ശേഷം കൊച്ചിയിൽ വച്ച് സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിരുന്നു. നിരവധി താരങ്ങളാണ് റിസപ്ഷനിൽ പങ്കെടുത്തത്. ജോജു ജോർജ്, ശ്രിന്ദ, ശ്വേതാ മേനോൻ, അഹാനകൃഷ്ണ, ഗ്രേസ് ആന്റണി, സിദ്ധാർഥ് ഭരതൻ, അബു സലിം, നിമിഷ് രവി തുടങ്ങി നിരവധിപേര്‍ വിരുന്നിൽ സംബന്ധിച്ചു. റെഡ് ​ഗൗൺ ധരിച്ചാണ് മൈഥിലി റിസപ്ഷനെത്തിയത്. 

Story image
Story image

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now