പുഷ്പ 2ന്റെ അപ്ഡേഷൻ വേണം? ബാനറുമായി തെരുവിൽ ഇറങ്ങി അല്ലു അർജുൻ ആരാധകർ

കേരളത്തിൽ പത്തനംതിട്ടയിലാണ് ആരാധകർ ഒത്തു കൂടിയത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:09 am IST

അല്ലു അർജുൻ ആരാധകർ ആവേശമാക്കിയ ചിത്രമായിരുന്നു പുഷ്പ. വൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങ് വൈകാതെ ഉണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേഷൻസ് അറിയിക്കണം എന്നാവശ്യവുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് അല്ലു അർജുൻ ആരാധകർ. 

Story image

വീ വാണ്ട് പുഷ്പ 2 അപ്ഡേറ്റ് എന്ന് എഴുതിയ ബാനറുമായാണ് ഒരു കൂട്ടം ആരാധകർ തെരുവിൽ ഇറങ്ങിയത്. പലസ്ഥലങ്ങളിൽ നിന്നുള്ള അല്ലുവിന്റെ ആരാധാകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. കേരളത്തിൽ പത്തനംതിട്ടയിലാണ് ആരാധകർ ഒത്തു കൂടിയത്. കൂടാതെ കർണാടക, മഹാരാഷ്ട്ര, യുഎഇ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ബാനറുകളുമായി ആരാധകർ തെരുവിൽ ഇറങ്ങി. 

Story image
Story image

അതിനിടെ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ലുക്ക് ടെസ്‌റ്റോടെ പുഷ്പ 2 ചിത്രീകരണം ആരംഭിച്ചെങ്കിന്നും റിപ്പോർട്ടുകളുണ്ട്. സാഹസികതയുടെ ആരംഭമെന്ന് തലക്കെട്ടോടെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബാ ബ്രോസെക്ക് അല്ലു അർജുനൊപ്പമുള്ള ചിത്രം പങ്കുവച്ചു. ഡിസംബറിലായിരിക്കും ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ട് തുടങ്ങൂ. അല്ലുവിനൊപ്പം ഫഹദ് ഫാസിൽ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് പ്രധാന വേഷത്തിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now