73ാം വയസിലാണ് തന്റെ ആദ്യ ഒാസ്‌കര്‍ പുരസ്‌കാരം യോങ് സ്വന്തമാക്കുന്നത്

ബ്രാഡ് പിറ്റിനൊപ്പം ഓസ്കർ പുരസ്കാരവുമായി യോങ് യൂങ് ജുങ്ങ്/ ട്വിറ്റർ
Last Updated :20 January 2024, 8:43 am IST

News Now

93ാം അക്കാദമി അവാര്‍ഡില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അവാര്‍ഡ് ജേതാക്കളില്‍ ഒരാളായിരുന്നു കൊറിയന്‍ താരം യോങ് യൂങ് ജുങ്ങ്. 73ാം വയസിലാണ് തന്റെ ആദ്യ ഒാസ്‌കര്‍ പുരസ്‌കാരം യോങ് സ്വന്തമാക്കുന്നത്. ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റാണ് യോങ്ങിന് അവാര്‍ഡ് സമ്മാനിച്ചത്. ബ്രാഡ് പിറ്റിനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിന് ശേഷം താരം നേരിട്ട ചോദ്യവും അതിനു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ഹിറ്റാകുന്നത്. 

ബ്രാഡ് പിറ്റിന്റെ മണം എങ്ങനെയാണ് എന്നായിരുന്നു യോങ്ങിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. മികച്ച മറുപടിയിലൂടെ താരം കയ്യടി നേടുകയാണ്. ഞാന്‍ അദ്ദേഹത്തെ മണത്തു നോക്കിയില്ല, ഞാന്‍ പട്ടിയല്ല- എന്നായിരുന്നു യോങ്ങിന്റെ പ്രതികരണം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. 

അമേരിക്കന്‍ ചിത്രം മിനാരിയിലെ സുഞ്ചാ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് യോങ് യൂങ് ജുങ്ങിനെ തേടി ഓസ്‌കര്‍ അവാര്‍ഡ് എത്തിയത്. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ കൊറിയന്‍ നടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യോങ്. ദക്ഷിണ കൊറിയന്‍ സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി സജീവസാന്നിധ്യമാണ് താരം. മിനാരിയിലെ പ്രകടനത്തിന് ബ്രിട്ടീഷ് അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates