'മനുഷ്യത്വഹീനമായ പ്രവർത്തികൾ, അത് ആർക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്'

മാല പാർവതി, ജിയോ ബേബി/ ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:50 pm IST

News Now

സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിലേക്ക് ക്ഷണിച്ചതിനു ശേഷം ഒഴിവാക്കിയ സംഭവം വലിയ ചർച്ചയാവുകയാണ്. കോളജിനെതിരെ ജിയോ തന്നെ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ജിയോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടി മാല പാർവതി. അരിക് വൽകരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരൻ്റെയും ഒപ്പമാണ് ജിയോ ബേബി എന്ന സംവിധായകൻ. മനുഷ്യത്വഹീനമായ പ്രവർത്തികൾ, അത് ആർക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്. ജിയോയുടെ ഏത് ധാർമിക മൂല്യത്തെയാണ് ഫാറൂഖ് കോളജിലെ വിദ്യാർത്ഥികൾ എതിർക്കുന്നത് എന്നാണ് മാല പാർവതി ചോദിക്കുന്നത്. 

മാല പാർവതിയുടെ കുറിപ്പ് വായിക്കാം

സുഹൃത്തുക്കളെ..
അരിക് വൽകരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരൻ്റെയും ഒപ്പമാണ് Jeo Baby എന്ന ചലച്ചിത്ര സംവിധായകൻ.
മനുഷ്യത്വഹീനമായ പ്രവർത്തികൾ, അത് ആർക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.
നീതിയും, സമത്വവും, മനുഷ്യത്വവുമാണ്
ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാർമ്മിക മൂല്യങ്ങൾ.
മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയർത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്.
ഇതിൽ ഏത് ധാർമിക മൂല്യത്തെയാണ്... ഫാറൂഖ് കോളജിലെ വിദ്യാർത്ഥികൾ എതിർക്കുന്നത്.
സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?
ഫാറൂഖ് കോളജിലെ വിദ്യാർത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates