
ഗാനരചയിതാവ് വൈരമുത്തുവിന് ചെരുപ്പേറ്; യുവതി പിടിയില്‍, വിഡിയോ
കളക്ടറേറ്റിന് മുന്നില്‍ വൈരമുത്തുവിന് സ്വീകരണം ഒരുക്കിയിരുന്നു.

ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരുപ്പേറ്. തിരുപ്പൂരില്‍ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. ഇതിനിടെയാണ് സംഭവം. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. കൊങ്കു കലാ സാഹിത്യ സംസ്‌കാരിക ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു അദേഹം.
തിരുപ്പൂര്‍ കളക്ടറേറ്റിന് മുന്നില്‍ വൈരമുത്തുവിന് സ്വീകരണം ഒരുക്കിയിരുന്നു. അതേസമയം തന്നെ കളക്ടറേറ്റില്‍ പരാതി നല്‍കാനായി ജയയും എത്തിയിരുന്നു. താന്‍ നേരത്തെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് കളക്ടറേറ്റിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ജയ.
ഈ സമയത്താണ് വൈരമുത്തു പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. അദ്ദേഹത്തെ സ്വീകരിക്കാനായി വലിയൊരു ആള്‍ക്കൂട്ടവും തയ്യാറായി എത്തി. ഇതിനിടെയാണ് ജയ ചെരിപ്പെറിയുന്നത്. ചെരുപ്പ് വൈരമുത്തുവിന്റെ ദേഹത്ത് കൊണ്ടില്ലെങ്കിലും സംഭവ സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ചെരുപ്പെറിഞ്ഞ സ്ത്രീയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
News Now
Summary
Woman hurls chappal at Vairamuthu. Video goes viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








