സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഹൃത്വിക്കിന്റെ ചിത്രത്തിന് താഴെ വന്ന സുസന്നയുടെ കമന്റാണ്

ഹൃത്വിക് റോഷൻ, സുസന്നെ ഖാൻ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST

News Now

ബോളിവുഡിലെ സൂപ്പർ കപ്പിളായാണ് ഹൃത്വിക് റോഷനും സുസന്നെ ഖാനും അറിയപ്പെട്ടിരുന്നത്. അതിനാൽ ഇരുവരുടേയും വേർപിരിയൽ ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. എന്നാൽ അതിനു ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഹൃത്വിക്കും സുസന്നെയും ഒന്നിച്ച് താമസിക്കുകയും ഹോളിഡേ ആഘോഷിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിലൂടെയും പരസ്പരം ആശംസ അറിയിക്കാനും പ്രശംസിക്കാനും ഇവർ മറക്കാറില്ല. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഹൃത്വിക്കിന്റെ ചിത്രത്തിന് താഴെ വന്ന സുസന്നയുടെ കമന്റാണ്. കഴിഞ്ഞ ദിവസമാണ് ഷർട്ട് ലസ്സായിട്ടുള്ള ഹോട്ട് ചിത്രം താരം പങ്കുവെച്ചത്. ​ഗുഡ് കാച്ച് എന്ന കാപ്ഷനിലായിരുന്നു ചിത്രം. അതിനു താഴെ സുസന്നെ കുറിച്ചത് നിങ്ങളെ കാണാൻ 21 കാരനെപ്പോലെയുണ്ട് എന്നായിരുന്നു. സുസന്നെയെ കൂടാതെ നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. 

ബാല്യകാല സുഹൃത്തായ സുസന്നെയെ 2000 ലാണ് ഹൃത്വിക് വിവാഹം കഴിക്കുന്നത്. ഇരുനവർക്കും രണ്ട് ആൺകുട്ടികളുണ്ട്. 2014 ലാണ് ഹൃതിക്കും സുസന്നെയും വേര്‍പിരിഞ്ഞത്. ഇന്റീരിയർ ഡിസൈനറാണ് സുസന്നെ. വിവാഹമോചനത്തിന് ശേഷവും ഇവർ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയതോടെ ഇരുവരും വീണ്ടും പ്രണയത്തിലായെന്നും വിവാഹിതരാകുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates