'അന്ന് സെറ്റിലുണ്ടായിരുന്ന ഒരേയൊരു പെണ്ണ് ഞാൻ മാത്രം'; ഇൻസ്റ്റ​ഗ്രാം ലോകത്തേക്ക് ചുവടുവച്ച് സീനത്ത് അമൻ

സിനിമാമേഖലയിലെ സ്ത്രീമുന്നേറ്റത്തേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്

സീനത്ത് അമൻ/ചിത്രം; ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

ഒരുകാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന താരസുന്ദരിയാണ് സീനത്ത് അമൻ. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഒരു വനിതാ ഫോട്ടോ​ഗ്രാഫർ പകർത്തിയ തന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു  സീനത്തിന്റെ വരവ്. സിനിമാമേഖലയിലെ സ്ത്രീമുന്നേറ്റത്തേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

ഞാന്‍ എവിടെ എത്തി നില്‍ക്കുന്ന അവിടെ നിന്നും ഞാന്‍ ചിരിക്കുന്നു. ഹാലോ ഇന്‍സ്റ്റഗ്രാം എന്നാണ് തന്‍റെ ആദ്യ ചിത്രത്തിന് സീനത്ത് നല്‍കിയ ക്യാപ്ഷന്‍. അതിനു പിന്നാലെ ശക്തമായ കുറിപ്പുമായാണ് സീനത്ത് എത്തിയത്. 

70കളില്‍ സിനിമ- ഫാഷന്‍ രംഗത്തില്‍ പൂര്‍ണ പുരുഷാധിപത്യമായിരുന്നു. പലപ്പോഴും ഞാന്‍ മാത്രമാണ് ഒരു സ്ത്രീയായി സെറ്റിലുണ്ടായിരുന്നത്. എന്റെ ഇതുവരെയുള്ള കരിയറില്‍ നിരവധി കഴിവുറ്റ പുരുഷ ഫോട്ടോഗ്രാഫര്‍മാര്‍ എന്നെ പകര്‍ത്തിയിട്ടുണ്ട്. യുവ ഫോട്ടോഗ്രാഫറായ താന്യ ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്റെ വീടിന്റെ സൗഖ്യത്തില്‍ ലൈറ്റോ മേക്കപ്പ് ആര്‍ട്ടിസ്റ്റോ ഹെയര്‍ഡ്രസ്സറോ സ്‌റ്റൈലിസ്‌റ്റോ അസിസ്റ്റന്റോ ഇല്ലാതെ. ഒരുമിച്ചുള്ള മനോഹരമായ ഒരു ഉച്ചനേരം. കാമറയ്ക്ക് മുന്നിലും പിന്നിലും യുവതികളെ കാണുന്നതുതന്നെ സന്തോഷകരമാണ്. ഇതുപോലെ കഴിവുറ്റവരെ കണ്ടെത്താനായി ഞാന്‍ കാത്തിരിക്കുന്നു.- സീനത്ത് കുറിച്ചു. അതിനു പിന്നാലെ അമ്മയുടെ ഓർമകളുമായി സീനത്ത് മറ്റൊരു കുറിപ്പും പങ്കുവച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now