അണിയറയില്‍ ഒരുങ്ങുകയാണ്;  കാളിദാസിന്റെ പൂമരം ഉടനെ എത്തും

പൂമരം ഇനി എത്തില്ലേ എന്ന ചോദ്യമായിരുന്നു കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് കേട്ടിരുന്നത്

Last Updated :19 January 2024, 11:57 pm IST

പൂമരം ഇനി എത്തില്ലേ എന്ന ചോദ്യമായിരുന്നു കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. ഷൂട്ടിങ് ആരംഭിച്ചതിന് ശേഷം രണ്ട് പാട്ടുകള്‍ പുറത്തിറങ്ങിയെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരമൊന്നും പുറത്തുവരാതെയായതോടെയാണ് പൂമരം എത്തില്ലേയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. 

ട്രോളുകള്‍ക്കും കാളിദാസ് ജയറാം ആദ്യമായി മലയാളത്തില്‍ നായകനാകുന്ന പൂമരം ഇരയായിരുന്നു. എന്നാല്‍ പൂമരം ഉടനെ എത്തും എന്ന സൂചന നല്‍കിയാണ് കാളിദാസിന്റെ ഓണാശംസകള്‍ വരുന്നത്. 

ഷൂട്ടിങ് സെറ്റില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ ഉള്‍പ്പെടെയുള്ള ക്രൂവിനൊപ്പം ്പൂമരം എന്നെഴുതിയ പൂക്കളത്തിനൊപ്പമുള്ള ഫോട്ടോകളും പങ്കുവെച്ചാണ് കാളിദാസ് മലയാളികള്‍ക്ക് ഓണാശംസ നേരുന്നത്. 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യകതകളുള്ള സിനിമയാണിത്. നിങ്ങള്‍ക്കത് ആസ്വദിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാളിദാസ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അണിയറയില്‍ ഒരുങ്ങുകയാണ്;  കാളിദാസിന്റെ പൂമരം ഉടനെ എത്തും