അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡ് സിനിമയുമായി ബന്ധമുണ്ട് ഈ യുവാവിന് 

Last Updated :20 January 2024, 12:14 am IST

News Now

റോഡില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതിന് അനുഷ്‌ക ഒരാളെ വഴക്കു പറയുന്ന വീഡിയോയും അതിന് മറുപടി നല്‍കി കൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുഷ്‌കയുടെ വീഡിയോ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ കോഹ്‌ലി തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്. ഇരുവരുടെയും സാമൂഹിക പ്രതിബന്ധതയെ അനുമോദിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. 

അതേസമയം ഇത് വെറും ഷോ ഓഫ് ആണെന്നും ആഢംബര കാറില്‍ ഇരുന്നല്ല പരിസരം വൃത്തിയാക്കേണ്ടതെന്നുമെല്ലാമുള്ള വിമര്‍ശനങ്ങളും ഇരുവരും ഏറ്റുവാങ്ങി. തുടര്‍ന്ന് താന്‍ വലിച്ചെറിഞ്ഞതിനേക്കാള്‍ വലിയ മാലിന്യമായിരുന്നു അനുഷ്‌ക ശര്‍മ്മയുടെ വായില്‍ നിന്നും പുറത്തു വന്നതെന്ന് പറഞ്ഞ് വഴക്ക് കേട്ട യുവാവും രംഗത്തെത്തി. മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിംഗ് എന്ന യുവാവാണ് വീഡിയോയിലെ 'താരം'. 

താന്‍ ക്ഷമ ചോദിച്ചിട്ടും കോലിയും അനുഷ്‌കയും വീഡിയോ ലോകത്തിന് മുന്‍പില്‍ പോസ്റ്റ് ചെയ്ത് ഉപദ്രവിച്ചുവെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് അവരുടെ നീക്കമെന്നും അര്‍ഹാന്‍ ആരോപിച്ചിരുന്നു. മുംബൈയിലെ ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് അര്‍ഹാന്‍. എന്നാല്‍ അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡ് സിനിമയുമായി ബന്ധമുണ്ട് അര്‍ഹാന്.

1996 ല്‍ പുറത്തിറങ്ങിയ 'ഇംഗ്ലീഷ് ബാബു ദേശി മേം' എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അര്‍ഹാന്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ഹാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ച്ചത്. 90 കളിലെ പ്രശസ്തമായ ടിവി ഷോ ദേഖ് ഭായ് ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്ന ചിത്രത്തില്‍ മാധുരിക്കൊപ്പവും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുഷ്‌ക ശര്‍മ്മ വഴക്ക് പറഞ്ഞ ആ യുവാവ് ആരാണെന്നറിയാമോ?