പ്രഭാസിന് അനുഷ്‌കയെക്കുറിച്ചുള്ള ഒരു പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്

Last Updated :20 January 2024, 8:04 am IST

News Now

തെന്നിന്ത്യന്‍ താരങ്ങളായ അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുളള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറെനാളായി. ഇന്ത്യന്‍ സിനിമാലോകത്ത് ചരിത്രം സൃഷ്ടിച്ച ബാഹുബലിക്ക് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഗോസിപ്പുകള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നിരുന്നു.

പ്രഭാസിന് അനുഷ്‌കയെക്കുറിച്ചുള്ള ഒരു പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളില്‍ അനുഷ്‌ക ഫോണ്‍ എടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. സാഹോയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്കു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതെക്കുറിച്ച് പറഞ്ഞത്. അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്. എന്നാല്‍ ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കാറില്ലെന്ന് പ്രഭാസ് പറഞ്ഞു.

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രം ഓഗസ്റ്റ് 15ന് റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് തിയതി നീട്ടി ഓഗസ്റ്റ് 30ലേക്ക് മാറ്റുകയായിരുന്നു.സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധാ കപൂറാണ് നായിക. യുവി ക്രിയേഷന്റെ ബാനറില്‍ വസിം പ്രമോദാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുഷ്‌കയ്‌ക്കെതിരെ പരാതിയുമായി പ്രഭാസ്