പ്രതിഷേധം നടത്തുന്നവര്‍ രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണംകെടുത്താനാണ് ശ്രമിക്കുന്നത് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനുപം ഖേര്‍

Last Updated :20 January 2024, 8:17 am IST

News Now

പൗരത്വം നിയമം കൊണ്ടുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും സിനിമ പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം നടത്തുന്നവര്‍ രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണംകെടുത്താനാണ് ശ്രമിക്കുന്നത് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനുപം ഖേര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ അനുപം ഖേറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

ഇസ്റ്റഗ്രാം സ്‌റ്റോറിയായിട്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. അനുപംഖേറിന്റെ വിഡിയോ പങ്കുവെച്ച് അയ്യേ എന്നാണ് താരം കുറിച്ചത്. കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ടും പ്രതിഷേധക്കാരെ വിമര്‍ശിച്ചുകൊണ്ടുമുള്ളതാണ് അനുപം ഖേറിന്റെ വിഡിയോ. പൗരത്വ നിയമത്തിനെതിരേ ശക്തമായി രംഗത്തെത്തിയിട്ടുള്ള നടിയാണ് പാര്‍വതി. മുംബൈയില്‍ നടന്ന റാലിയില്‍ താരം നേരിട്ടു പങ്കെടുത്തിരുന്നു.

Story image

കോടിക്കണക്കിന് ആളുകള്‍ വോട്ടു ചെയ്തു തെരഞ്ഞെടുത്ത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു അനുപം ഖേര്‍ പറഞ്ഞത്. ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ഇത് സംഭവിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അത്തരം ഘടകങ്ങള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. ഇവരാണ് ഏറ്റവും അസഹിഷ്ണുത കാണിക്കുന്നത് അനുപം ഖേര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യേ'; അനുപം ഖേറിന്റെ വിഡിയോ കണ്ട് പരിഹാസവുമായി പാര്‍വതി