വിദ്യാ ബാലന്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് താരം.

Last Updated :20 January 2024, 12:16 am IST

News Now

വിദ്യാ ബാലന്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് താരം. തെലുങ്കിലൊരുങ്ങുന്ന എന്‍ടിആറിന്റെ ജീവചരിത്ര സിനിമയില്‍ എന്‍ടിആറിന്റെ ഭാര്യാ വേഷത്തിലാണ് വിദ്യാബാലന്‍ അഭിനയിക്കുന്നത്. ഈ വേഷം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് താരം.

'ഇതെന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. മലയാളത്തില്‍ എനിക്ക് ചെറിയ വേഷമാണ് കിട്ടിയിട്ടുള്ളത്. പക്ഷേ ഈ ചിത്രത്തില്‍ ഞാനൊരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്‍ടിആറിന്റെ ഭാര്യ ഭാര്യ ഭാസവതാരകത്തിനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്'- വിദ്യാ ബാലന്‍ പറഞ്ഞു.

കിഷ് ജാഗര്‍ലാമുഡിയാണ് ടോളിവുഡ് സൂപ്പര്‍ സ്റ്റാറും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ജീവിതം സിനിമയാക്കുന്നത്. എന്‍ടിആറിന്റെ മകനും നടനുമായ നന്ദമൂരി ബാലകൃഷ്ണയാണ് എന്‍ടിആറിന്റെ വേഷത്തിലെത്തുക. എന്‍ടിആറിന്റെ ആദ്യ ഭാര്യ ഭാസവതാരകം ആയാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യ തെലുങ്ക് ചിത്രത്തിന്റെ ആഹ്ലാദത്തില്‍ വിദ്യാ ബാലന്‍