
തിരിച്ചറിയാനാകാത്ത വേഷപ്പകര്‍ച്ചയുമായി വിജയ്‌സേതുപതി
ത്യാഗരാജന്‍ കുമാരരാജയുടെ അടുത്ത ചിത്രം സൂപ്പര്‍ഡീലക്‌സില്‍ വിജയ് സേതുപതി ഒരു ഭിന്നലിംഗക്കാരിയെ അവതരിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

വിജയ്‌സേതുപതിക്കിത് വളരെ നല്ലകാലമാണ്. കാവന്റെയും വിക്രം വേദയുടെയും വിജയത്തിന് പിന്നാലെ താരം കാളയോട്ടക്കാരനാകുന്ന ഏറെ പ്രതീക്ഷയുള്ള കറുപ്പന് വേണ്ടി കാത്തിരിക്കുകയാണ്. മണിരത്‌നത്തിന്റെ പേരിടാത്ത ഒരു ചിത്രം കൂടിയുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ ആരാധകരെ ശെരിക്കും ഞെട്ടിപ്പിക്കാനൊരുങ്ങുകയാണ്.
ആരണ്യകാണ്ഡം ഫെയിം ത്യാഗരാജന്‍ കുമാരരാജയുടെ അടുത്ത ചിത്രം സൂപ്പര്‍ഡീലക്‌സില്‍ വിജയ് സേതുപതി ഒരു ഭിന്നലിംഗക്കാരിയെ അവതരിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. താരത്തിന്റെ സ്ത്രീവേഷത്തിലുള്ള പടം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വയറലായിക്കഴിഞ്ഞു. ചുവപ്പ് സാരിയും ഡിസൈനര്‍ ബ്ലൗസും കൂളിങ് ഗ്ലാസുമൊക്കെയായി സേതുപതി നില്‍ക്കുമ്പോള്‍ ശെരിക്കും സ്ത്രീയാണെന്നേ പറയൂ.

മുമ്പ് അനീതി കരങ്ങള്‍ എന്ന് പേരിട്ടിരുന്ന ചിത്രം ജ്യോതിഷപ്രകാരമാണ് പേരു മാറ്റുന്നത്. ശില്‍പ്പ് എന്നാണ് ചിത്രത്തില്‍ സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ മലയാളികളുടെ സ്വന്തം താരം ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. സാമന്തയാണ് നായിക. കൂടാതെ നദിയയും ഗായത്രിയും സിനിമയിലുണ്ട്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയെഴുതിയിരിക്കുന്നത്. നാലു സംവിധായകര്‍ ഒരു സിനിമയുടെ അണിയറയില്‍ കൈക്കോര്‍ക്കുന്നതും തമിഴ് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. മിഷ്‌കിനും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. യുവാന്‍ ശങ്കര്‍രാജയുടെ മടങ്ങിവരവാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. വിനോദും നീരവ് ഷായുമാണ് കാമറ ചെയ്യുന്നത്. ചിത്രം ഡിസംബറില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



