രാജ് കപൂറിന്റെ മൂത്തമകളായ ഋതു വിവാഹം കഴിച്ചിരിക്കുന്നത് വ്യവസായി രാജന്‍ നന്ദയെയാണ്

Last Updated :20 January 2024, 8:17 am IST

News Now


ന്യൂഡല്‍ഹി; ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ സഹോദരി ഋതു കപൂര്‍ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.15 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഋതു കപൂറിന്റെ അപ്രതീക്ഷിത മരണം ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

രാജ് കപൂറിന്റെ മൂത്തമകളായ ഋതു വിവാഹം കഴിച്ചിരിക്കുന്നത് വ്യവസായി രാജന്‍ നന്ദയെയാണ്. ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍, റിമ കപൂര്‍ എന്നിവര്‍ സഹാദരങ്ങളാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ ഭര്‍ത്താവ് നിഖില്‍ നന്ദയുടെ അമ്മയാണ് ഋതു.

അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് ആദര്ജ്ഞലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതം എന്നാണ് ബിഗ് ബി കുറിച്ചത്. വികാരഭരിതമായ കുറിപ്പിനൊപ്പമാണ് ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍ തന്റെ സഹോദരിക്ക് വിടചൊല്ലിയത്. ബോളിവുഡ് താരങ്ങളുടെ ഒത്തുചേരലുകളിലെ സ്വിരം സാന്നിധ്യമാണ് ഋതു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഋഷി കപൂറിന്റെ സഹോദരി ഋതു കപൂര്‍ അന്തരിച്ചു