എവിടെയായിരുന്നൂടാ? 'ഐ ലവ് യൂ'; കുട്ടുവിന് അമലയുടെ വാക്ക്; വിഡിയോ 

കുഞ്ഞിനോട് അമ്മ സംസാരിച്ചിരിക്കുന്നത് പോലെയാണ് അമല കുട്ടുവുമായി സംസാരിക്കുന്നത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:09 am IST

കുട്ടു എന്ന് വിളിപ്പേരുള്ള കുട്ടപ്പ എന്ന തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുമായുള്ള രസകരമായ വിഡിയോയാണ് നടി അമല പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു കുഞ്ഞിനോട് അമ്മ സംസാരിച്ചിരിക്കുന്നത് പോലെയാണ് അമല കുട്ടുവുമായി സംസാരിക്കുന്നത്. കുട്ടുവിനെ താൻ എന്നും സ്നേഹിക്കുമെന്നും സംരക്ഷിക്കുമെന്നും അമല വാക്കുനൽകുന്നത് കേൾക്കാം. 

എന്റെ കുട്ടു എന്ന കുട്ടപ്പയെ പരിചയപ്പെടു എന്നു കുറിച്ചുകൊണ്ടാണ് അമല വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൈക്കുഞ്ഞിനെ ചേർത്തുപിടിക്കുന്നതുപോലെയാണ് അമല പൂച്ചയെ എടുത്തിരിക്കുന്നത്. കുട്ടുവാകട്ടെ അമ്മയോടു ചേർന്നിരിക്കുന്ന ഒരു കുഞ്ഞിനെപ്പോലെയും. 

ഇന്നലെ മുംബൈയിലെ ജുഹുവിൽ വച്ചാണ് അമലയ്ക്ക് കുട്ടുവിനെ ലഭിച്ചത്. വഴിയോരത്ത് പേടിച്ചുനിന്നിരുന്ന പൂച്ചയുടെ പേടി മാറ്റാനാണ് അമല ശ്രമിക്കുന്നത്.

നെറ്റ് ഫ്ളിക്സിൽ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്റ്റോറീസി’ന്റെ തെലുങ്ക് റീമേക്കിലൂടെ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അമല. കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ൽ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജഗപതി ബാബുവും ഈ സെഗ്മെന്റിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. റോണി സ്ക്രൂവാലയാണ് സീരിസ് നിർമ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എവിടെയായിരുന്നൂടാ? 'ഐ ലവ് യൂ'; കുട്ടുവിന് അമലയുടെ വാക്ക്; വിഡിയോ