ഐവി ശശിയുടെ മകൻ സംവിധായകനാവുന്നു; അരങ്ങേറ്റം തെലുങ്കിലൂടെ

നിന്നിലാ നിന്നിലാ എന്ന് പേരിട്ട ചിത്രത്തിൽ നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്

Last Updated :20 January 2024, 8:31 am IST
Edited by :migrator

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ഐവി ശശിയുടേയും നടി സീമയുടേയും മകൻ അനി ഐവി ശശി സംവിധായകനാവുന്നു. തെലുങ്ക് ചിത്രത്തിലൂടെയാണ് താരപുത്രന്റെ സംവിധാന അരങ്ങേറ്റം. നിന്നിലാ നിന്നിലാ എന്ന് പേരിട്ട ചിത്രത്തിൽ നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. 

റൊമാന്റിക് കോമഡി എന്റർടെയ്നറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും അനി തന്നെയാണ്. ഷെഫിന്റെ വേഷത്തിലാകും അശോക് സെൽവൻ എത്തുക. നാസർ, സത്യ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. ബിവിഎസ്‍എൻ പ്രസാദ് ആണ് നിർമാണം. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്. 

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മലയാള സിനിമയുടെ പിന്നണിയില്‍ നിറ സാന്നിധ്യമാണ് അനി. പ്രിയദര്‍ശന്റെ സഹസംവിധായകനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാരിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഐവി ശശിയുടെ മകൻ സംവിധായകനാവുന്നു; അരങ്ങേറ്റം തെലുങ്കിലൂടെ