ഒടിയന്‍ വിജയിച്ചതില്‍ നന്ദി പറഞ്ഞ് പളനിയില്‍ കാവടിയെടുത്ത് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍.

Last Updated :20 January 2024, 8:06 am IST

News Now

ഒടിയന്‍ വിജയിച്ചതില്‍ നന്ദി പറഞ്ഞ് പളനിയില്‍ കാവടിയെടുത്ത് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. അദ്ദേഹം തന്നെയാണ് കാവടിയേന്തി പളനിയില്‍ നില്‍ക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. 

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസ് ആണ്.  കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്റെ വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു. ഒടിയന്‍, ലൂസിഫര്‍,ഇട്ടിമാണി എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്നതിനായിട്ടാണ് 'ആശീര്‍വാദത്തോടെ ലാലേട്ടന്‍' എന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഇതേ വേദിയില്‍ തന്നെ മോഹന്‍ലാല്‍ ചിത്രങ്ങളായ മരയ്ക്കാര്‍, എംപുരാന്‍, ബറോസ് എന്നീചിത്രങ്ങളുടെ വിശേഷങ്ങളും പുറത്തുവിട്ടിരുന്നു.

തന്റെ അഭിനയ ജീവിതത്തില്‍ എടുത്തുപറയാവുന്ന ചിത്രമായിരുന്നു ഒടിയന്‍. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായെങ്കിലും അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഒടിയനില്‍ അഭിനയിച്ചതിലൂടെ തന്റെ ജീവിതത്തിന്റെ വീക്ഷണം മാറിയെന്നും അഭിനേതാവ് എന്ന നിലയിലും ഒടിയന്‍ തന്നെ സ്വാധീനിച്ചെന്നും അതിന് സംവിധായകന്‍ ശ്രീകുമാറിനോട് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടിയന്റെ വിജയത്തിന് നന്ദി; കാവടിയേന്തി ശ്രീകുമാര്‍ മേനോന്‍