
ഡാൽഗോന കോഫി പരീക്ഷിച്ച് നവ്യ, കൂടെ ഒരു പൊടിക്കൈയും
വ്യത്യസ്തമായ ഒരു വിഭവവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക നവ്യ
ലോക്ക്ഡൗൺ പ്രമാണിച്ച് പലതരത്തിലുള്ള നേരമ്പോക്കുകളുമായാണ് സിനിമാതാരങ്ങൾ ആരാധകർക്ക് മുന്നില്‍ എത്തുന്നത്. വർക്ഔട്ട് വിഡിയോകള്‍, പാട്ടുകൾ, നൃത്തം എന്നിങ്ങനെ നീളുന്ന ലിസ്റ്റിൽ പാചകവും ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിഭവവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക നവ്യാനായർ.
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഡാൽഗോന കോഫിയാണ് താരത്തിന്റെ പരീക്ഷണം. 'അങ്ങനെ ഞാനും ഉണ്ടാക്കി ഡാൽഗോന കോഫി' എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവച്ചിരിക്കുന്നത്. കടുത്ത കാപ്പി പ്രിയരാണെങ്കിൽ പാലിൽ മധുരമില്ലാതെ ഡാൽഗോന കോഫി തയ്യാറാക്കാമെന്ന് താരം പറയുന്നു. അതല്ലാത്തവർ പാലിൽ അൽപം മധുരം ചേർക്കുന്നതാണ് നല്ലതെന്നതാണ് നവ്യയുടെ പൊടികൈ.
ഇതിനുമുൻപും ലോക്ക്ഡൗൺ വിശേഷങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മകൻ സായിയുടെ ക്വാറന്റൈൻ കഥകളാണ് താരം ഏറെയും പങ്കുവയ്ക്കാറാണ്. പറമ്പ് വൃത്തിയാക്കാൻ ഇറങ്ങിയ സായിയുടെ വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡാൽഗോന പരീക്ഷണവുമായി താരം എത്തിയത്.
വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നവ്യ ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വി.കെ. പ്രകാശ് ആണ് സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
