തെലുങ്ക് ഹാസ്യതാരം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ 

തെലുങ്ക് ഹാസ്യതാരം വിജയ് സായി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Edited by :migrator
Last Updated :20 ജനുവരി 2024, 12:00 am IST

തെലുങ്ക് ഹാസ്യതാരം വിജയ് സായി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഹൈദ്രാബാദിലെ സ്വന്തം ഫ്‌ലാറ്റില്‍ ഇന്ന് രാവിലെയാണ് ബെഡ്ഷീറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ വിജയിയെ കണ്ടെത്തിയത്. 

ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും ആത്മഹത്യാ കുറിപ്പൊന്നും ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വിജയിയുടെ മാതാപിതാക്കള്‍ ഫ്‌ലാറ്റില്‍ തന്നെയുണ്ടായിരുന്നു. രാവിലെ ഭക്ഷണശേഷം മുറിയില്‍ കയറിയ വിജയ് വാതില്‍ അടയ്ക്കുകയായിരുന്നു. ഉറങ്ങുകയായിരിക്കുമെന്ന് കരുതിയിരുന്ന കുടുംബാംഗങ്ങള്‍ പിന്നീട് വിളിച്ചിട്ട് വാതില്‍ തുറക്കാതിരുന്നപ്പോള്‍ വാതില്‍ പൊളിച്ച് അകത്തുകയറി. അപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ വിജയിയെ കണ്ടത്.

വിജയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും വിഷാദരോഗത്തിന് അടിമയായിരുന്നു എന്നുമാണ് പറയപ്പെടുന്നത്. എല്ലാ തലത്തിലും അന്വേഷിക്കുകയാണെന്നും മുമ്പ് ഇദ്ദേഹത്തിനെതിരെ സ്ത്രീധന സംബന്ധമായ ഒരു കേസ് ഉണ്ടായിരുന്നെന്നും അതിനാല്‍ ഇപ്പോള്‍ മരണകാരണം സംബന്ധിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു.

1992ല്‍ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വിജയ് അഭിനയരംഗത്തെത്തുന്നത്. ബൊമ്മറില്ലു, അമൈലു അബൈലു, സ്വാതി കീര്‍ത്തനം എന്നിവ വിജയിയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തെലുങ്ക് ഹാസ്യതാരം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍