33,333 രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം

Last Updated :20 January 2024, 8:04 am IST

News Now

തൃശ്ശൂര്‍: പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന്. 33,333 രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബര്‍ 8ന് വൈകിട്ട് ആറിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരം നല്‍കും. 

എല്ലാ വര്‍ഷവും സമര്‍പ്പിക്കാറുള്ള പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ യുവപ്രതിഭാപുരസ്‌കാരം, മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികം പ്രമാണിച്ചാണ് മിസ് കുമാരി പുരസ്‌കാരം എന്ന് നാമകരണം ചെയ്തത്. പി. ഭാസ്‌കരന്‍ -രാമുകാര്യാട്ട് കൂട്ടുകെട്ടിലെ ആദ്യചിത്രമായ നീലക്കുയിലിലെ നായികയാണ് മിസ് കുമാരി. നടി ഷീല, കലാമണ്ഡലം ക്ഷേമാവതി, എ.എസ്. പ്രിയ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടി പാര്‍വതിയ്ക്ക് മിസ് കുമാരി പുരസ്‌കാരം