ഇന്തോകനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്ത തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡല്‍ഹി ക്രൈം എന്നാണ് പേരിട്ടിരിക്കുന്നത്

Last Updated :20 January 2024, 7:57 am IST

News Now

ഇന്നും രാജ്യത്തെ നടുക്കുന്ന ഓര്‍മയാണ് നിര്‍ഭയ കേസ്. വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിമാറിയ ഡല്‍ഹി കൂട്ടബലാത്സംഗം സിനിമയാകുന്നു. ഇന്തോകനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്ത തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡല്‍ഹി ക്രൈം എന്നാണ് പേരിട്ടിരിക്കുന്നത്. നെറ്റ്ഫഌക്‌സ് വഴി ഏഴു ഭാഗങ്ങളായാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്‌ചേഴ്‌സും നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 22 മുതല്‍ സ്ട്രീം ചെയ്തു തുടങ്ങും. സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും വിവാദവുമെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2012 ഡിസംബര്‍ 16 നാണ് ഓടുന്ന ബസില്‍ വെച്ച് ഒരു വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയാകുന്നത്. ഗുരുതര പരുക്കുകളോടെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി ദിവസങ്ങളോളം ജീവന് വേണ്ടി മല്ലിട്ട ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ലോകശ്രദ്ധ നേടിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിര്‍ഭയയുടെ കഥ പറഞ്ഞ് ഡല്‍ഹി ക്രൈം; ട്രെയ്‌ലര്‍ പുറത്ത്